മാത്തോട്ടം തൈക്കണ്ടി ഫുട്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡിലെ മുതിർന്ന പൗരൻ തൈക്കണ്ടി ശങ്കരൻ നായരാണ് ഉദ്ഘാടനം നിർവഹിച്ചത്. പരിപാടിയിൽ വാർഡ് കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഡിവിഷൻ കൺവീനർ ആഷിക് എം.പി, റോഡ് കമ്മിറ്റി കൺവീനർ തൈക്കണ്ടി അനിൽകുമാർ എന്നിവർ സംസാരിച്ചു.