പ്രാദേശിക വികസന കാര്യങ്ങളിൽ പദ്ധതി തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്ന പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുരുവട്ടൂർ പഞ്ചായത്തിലെ മുളന്തൻ മുക്ക്- തയ്യിൽ താഴം കനാൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾക്കുള്ള ഫണ്ട്‌ അനുവദിച്ചതായി മന്ത്രി പറഞ്ഞു.

എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ജയപ്രകാശൻ,  ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വികസന കാര്യ ചെയർമാൻ യു പി സോമനാഥൻ സ്വാഗതവും സി ഡി എസ് ഷീബ നന്ദിയും പറഞ്ഞു.