സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും, വിവിധ സ്വാശ്രയ കോളേജുകളിലേയുംബി.ഫാം കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസിലുളള സി.ഒ.കെ. ആഡിറ്റോറിയത്തില്‍ 20ന് രാവിലെ 9.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുളള കേരള മെഡിക്കല്‍/ എന്‍ജിനിയറിംഗ്/ ഫാര്‍മസിയുടെ ബി.ഫാം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. അസല്‍ രേഖകള്‍ ഹാജരാക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ ഈ അലോട്ട്‌മെന്റില്‍ പരിഗണിക്കൂ. ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റൊരു കോളേജിലേക്ക് മാറ്റം അനുവദിക്കില്ല. 128 സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളാണുളളത്. വിവിധ സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ സീറ്റ് വിഭജന പട്ടിക സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ ഉണ്ടാകും. ഈ പട്ടിക www.dme.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.
