കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ അംശാദായം ഓൺലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു.

സേവനങ്ങൾ ഉൾപ്പെടുത്തിയ സമഗ്രമായ പ്രൊപ്പോസൽ അടങ്ങിയ താത്പര്യപത്രം (Expression of Interest) മേയ് 27 ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ് എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ, unorganisedwssb@gmail.com ലേക്ക് മെയിൽ ചെയ്യുകയോ വേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2464240.