ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ “സംയോജിത പുനരധിവാസഗ്രാമം പദ്ധതി” നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കുക എന്നതാണ് സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആരോഗ്യം,…
തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും ഈ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുവാനും ഐഇസി ഘടകത്തിൽ ഉൾപ്പെടുത്തി 30 സെക്കൻഡ് മുതൽ…
വൺ ലോക്കൽ ബോഡി വൺ പ്രൊജക്ട്(OLOP), മിഷൻ 1000 പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.industry.kerala.gov.in.
ജില്ലയിലെ വനിതകളുടെ ഇന്നത്തെ സാമൂഹിക സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും പരിഹാര നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സിയില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക നില, കൈവശാവകാശം, തൊഴില്‍…
സംരക്ഷിക്കാൻ ആളില്ലാത്തതും, കിടപ്പ് രോഗികളുമായ വയോജനങ്ങളെ സ്ഥാപനങ്ങളിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ള സംഘടനകൾ അതത് ജില്ലാ സാമൂഹ്യ…
2023 നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാളുകൾ നടത്തുന്നതിനായി സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു.…
നവംബർ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന കേരളീയം 2023 നോടനുബന്ധിച്ച് 10 പ്രധാന വേദികളിലായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ഫുഡ് സ്റ്റാൾ നടത്താൻ താത്പര്യപ്പെടുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ഒക്ടോബർ ആറിനകം keraleeyamfoodfestival@gmail.com ലേക്ക് താത്പര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2721243, 45,…
ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഗുണഭോക്താക്കൾ സമർപ്പിക്കുന്ന മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിന് ഓട്ടോമേഷൻ ഏർപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ നിർമിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബർ 31നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇൻഷുറൻസ് മെഡിക്കൽ…
മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങളിൽനിന്നും മുൻപരിചയമുള്ള ഗവേഷകരിൽനിന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.prd.kerala.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10.
സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കുവാൻ സ്ഥലമില്ലാത്തവർ, താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്ന് അവധി…