ജില്ലയിലെ വനിതകളുടെ ഇന്നത്തെ സാമൂഹിക സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും പരിഹാര നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സിയില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക നില, കൈവശാവകാശം, തൊഴില്‍ മേഖലയിലെ പ്രാതിനിധ്യം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ആയിരിക്കണം പഠനം. ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നുമായി 25 വനതികളെ പഠനത്തില്‍ ഉള്‍പ്പെടുത്തണം.
അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, കാസര്‍കോട്, സിവില്‍ സ്‌റ്റേഷന്‍ ബി ബ്ലോക്ക്, താഴത്തെ നില, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്, ഫോണ്‍ 04994 293060 എന്ന വിലാസത്തിലോ dwcdoksd@gmail.com എന്ന ഇമെയിലിലോ നല്‍കണം. ഏജന്‍സിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, പഠനം നടത്തുന്ന വിധം / ഫോര്‍മാറ്റ്, പ്രതീക്ഷിക്കുന്ന തുക (ചിലവ് വിവരങ്ങള്‍ ഉള്‍പ്പെടെ), ഏജന്‍സിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ് എന്നിവ നല്‍കുന്ന അപേക്ഷയില്‍ ചേര്‍ക്കണം.