നവംബര്‍ 30 വരെ അപേക്ഷിക്കാം

ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ റിപ്പോര്‍ട്ടര്‍ / സബ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കന്നഡയില്‍ പത്രക്കുറിപ്പുകള്‍ ഉള്‍പ്പടെ ഔദ്യോഗിക അറിയിപ്പുകള്‍ തയ്യാറാക്കുന്നതിനാണ് പാനല്‍ രൂപീകരിക്കുന്നത്. യോഗ്യത : ബിരുദം മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യുന്നതിനുള്ള പരിചയം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30, 2023. ഇമെയില്‍ dioksgd@gmail.com ഫോണ്‍ 04994 255145.