2023 നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാളുകൾ നടത്തുന്നതിനായി സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ മേള, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള, മത്സ്യ വിഭവങ്ങളുടെ ഭക്ഷ്യമേള, പെറ്റ്സ് ഫുഡ് ഫെസ്റ്റിവൽ, പാൽ -പാൽ ഉത്പന്നങ്ങൾ/ ചോക്കലേറ്റ് – ഭക്ഷ്യമേള, കാറ്ററിങ് അസോസിയേഷനുകളെ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യമേള, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ എന്നിങ്ങനെ 11 വിഭാഗങ്ങളിലുള്ള ഭക്ഷ്യമേളയാണു നടക്കുന്നത്.

ഏതു വിഭാഗത്തിലാണ് പങ്കെടുക്കാൻ താൽപര്യപ്പെടുന്നത് എന്ന് അപേക്ഷകർ വ്യക്തമാക്കണം. ഒക്ടോബർ 20നു മുൻപായി keraleeyamfoodfestival@gmail.com എന്ന ഇ -മെയിൽ അഡ്രസ്സിൽ താത്പര്യപത്രം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്ഥല ലഭ്യതയുടെയും അടിസ്ഥാനത്തിലാകും അന്തിമാനുമതി. നിശ്ചിത വാടക ഈടാക്കിയോ അല്ലാതെയോ ആകും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾക്ക് ഭക്ഷ്യമേളയിൽ പങ്കെടുക്കുവാൻ അവസരമൊരുക്കുക. കൂടുതൽ വിവരങ്ങൾക്ക്; ഫോൺ: 0471-2721243,45,48, ഇ-മെയിൽ: keraleeyamfoodfestival@gmail.com