തൊഴിലാളികൾ ,തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ‘പി എഫ് നിങ്ങളുടെ അരികെ’ 27ന് നടക്കും. പീരുമേട് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ രാവിലെ ഒൻപതിന് രജിസ്ട്രേഷൻ തുടങ്ങും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ തപാലിലോ 20 നകം ലഭ്യമാക്കണം. do.munnar@epfindia.gov.in എന്ന ഇ മെയിലും അയയ്ക്കാം. പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡൽ ഓഫീസർ എ. ആർ. വിനോജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847731711.