സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കുവാൻ സ്ഥലമില്ലാത്തവർ, താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്ന് അവധി ലഭിക്കാത്തവർ തുടങ്ങിയവർക്കായി സംസ്ഥാന തലത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുന്ന തണലിടം പ്രൊബേഷൻ ഹോം പദ്ധതി നടത്തിപ്പിനായി പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത NGO കളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. നിലവിൽ ഒരേ സമയം 25 പേർക്ക് താമസസൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.

 പ്രൊബേഷൻ ഹോം ആരംഭിക്കുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകൾ വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 30നു വൈകിട്ട് നാലിനു മുൻപായി സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ്ഭവൻ, 5th ഫ്ലോർ, പി.എം.ജി, തിരുവനന്തപുരം, പിൻ – 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.