ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ “സംയോജിത പുനരധിവാസഗ്രാമം പദ്ധതി” നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കുക എന്നതാണ് സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം അവരുടെ രക്ഷാകർത്താക്കൾക്കുള്ള ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയ്ക്കായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് ഭൂമികളിലും പുനരധിവാസഗ്രാമങ്ങൾ ആരംഭിക്കുന്നതിനായി Detailed Project Report (DPR) തയ്യാറാക്കേണ്ടതുണ്ട്.

മേൽസാഹചര്യത്തിൽ പദ്ധതിയുടെ Detailed Project Report (DPR) തയ്യാറാക്കുന്നതിനായി സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. താൽപര്യമുള്ളവർ 2024 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സാമൂഹ്യനീതി ഡയറക്ടർ മുമ്പാകെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, 5th ഫ്ലോർ, വികാസ് ഭവൻ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്. പ്രൊപ്പോസലിന്റെ ഒരു പകർപ്പ് sjdpwdcell@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാക്കേണ്ടതാണ്.

Expression of Interest Document, പദ്ധതിയെ സംബന്ധിച്ച മറ്റു വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.sjd.kerala.gov.in) ലഭ്യമാണ്.