ആറ്റിങ്ങൽ ഐ.ടി.ഐയിൽ 2017-19 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുള്ള ട്രെയിനികളിൽ നിന്നും 2024 മാർച്ചിൽ നടക്കുന്ന പ്രാക്ടിക്കൽ, എൻജിനിയറിങ് ഡ്രോയിങ്, സി.ബി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രാക്ടിക്കൽ, എൻജിനിയറിങ് ഡ്രോയിങ് പരീക്ഷ ഫീസ് ട്രഷറിയിൽ ഒടുക്കി അസൽ ചെലാൻ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സി.ബി.ടി ഫീസ് (തിയറി വിഷയങ്ങൾക്കുള്ള പരീക്ഷ ഫീസ്) എന്നിവ ഉൾപ്പെടെ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചിനു മുമ്പ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.