ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിനു വേണ്ടി സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പയിനുകളുടെ പ്രചാരണത്തിനാവശ്യമായ ബ്രോഷറുകൾ, ബുക്‌ലെറ്റുകൾ, ക്ഷണക്കത്തുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിങ്ങനെയുള്ളവയുടെ അച്ചടി നിർവഹിക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.
അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടായിരിക്കണം. ഒരു കോടി രൂപയുടെ വാർഷിക ടേണോവറുള്ള സ്ഥാപനമായിരിക്കണം. സിംഗിൾ കളർ ഡബിൾ ഡമ്മി, ഫോർ കളർ ഡബിൾ ഡമ്മി ഷീറ്റ്ഫെഡ് ഓഫ്സെറ്റ്, ഓട്ടോമാറ്റിക് ഫോൾഡിംഗ് മെഷീൻ, ഫ്ളോലൈൻ ബൈൻഡിംഗ് മെഷീൻ, ഹൈസ്പീഡ് കളർ ഡിജിറ്റൽ പ്രിന്റർ സൗകര്യങ്ങളുള്ള സ്ഥാപനമായിരിക്കണം.
യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതമുള്ള പ്രൊപ്പോസലുകൾ 20 ദിവസത്തിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.