കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററിൽ നടത്തുന്ന എഡിറ്റിംഗ് കോഴ്‌സ് അഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം ഐ പി ആർ ഡി ഡയറക്ടർ ടി വി സുഭാഷ് നിർവഹിച്ചു. എഡിറ്റിംഗിലെ നവീന സാങ്കേതിക വിദ്യകൾ പഠിച്ച് സർഗാത്മകമായി ദൃശ്യഭാഷയിൽ ഇടപെടാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ശാസ്തമംഗലം സബ് സെന്ററിൽ നടന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു.  ചലച്ചിത്ര സംവിധായകൻ ശരത് മുഖ്യാതിഥിയായി. മീഡിയ അക്കാദമി ഡയറക്ടർ കെ രാജഗോപാൽ, അജയകുമാർ ടി ആർ എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം ശാസ്തമംഗലത്തെ സബ് സെന്ററിൽ എഡിറ്റിംഗ് മേഖലയിലെ പ്രഗൽഭരാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്.