നിലവിലുള്ള റേഷൻ കാർഡ് മാറ്റി മുൻഗണനാ വിഭാഗത്തിലുള്ള കാർഡ്  ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് മാറഞ്ചേരി സ്വദേശിനി വട്ടപറമ്പിൽ ബുഷറ പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്ക് തല പരാതി പരിഹാര
അദാലത്തിൽ എത്തിയത്. വെള്ള റേഷൻ കാർഡ് പിന്നിട് നീലയാക്കി മാറ്റി നൽകിയിരുന്നെങ്കിലും കുടുംബത്തിലെ ഏക അത്താണിയായിരുന്ന ഭർത്താവ് അസുഖ ബാധിതനായതോടെ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റി. കാർഡ് നീലയായതിനാൽ ലഭ്യമാകേണ്ട ആനുകൂല്യങ്ങളും കുറഞ്ഞു. അവകാശങ്ങളും അകലെയായി. ഇതിനെ തുടർന്നാണ് ബുഷറയും കുടുംബവും അപേക്ഷയുമായി മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തിയത്. അപേക്ഷ പരിശോധിച്ചപ്പോൾ ഇവർക്കുള്ള മുൻഗണനാ കാർഡിന് നേരത്തെ തന്നെ അനുമതിയായതായി വിവരം ലഭിച്ചു. തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം വേദിയിൽ വെച്ചു തന്നെ ഇവർക്കുള്ള റേഷൻ കാർഡ് കൈമാറുകയുകയായിരുന്നു.