പ്രളയം ദുരന്തം വിതച്ച കേരളത്തിനായി ആന്ധ്ര പ്രദേശിൽ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തിൽ കേരളത്തിനായി സമാഹരിച്ചത്. ആന്ധ്ര സർക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽ നിന്നുള്ള സംഭാവനയാണിത്.
നേരത്തെ 51.018 കോടി രൂപയുടെ സഹായം ആന്ധ്രപ്രദേശ് നൽകിയിരുന്നു. 35 കോടി രൂപയുടെ ചെക്ക് ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ നേരിട്ടെത്തിയായിരുന്നു നൽകിയത്.