മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടന്നുവരുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് 25 രാവിലെ 10 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ഓണ്‍ലൈന്‍ മുഖേന 707 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചിട്ടുള്ളത്. ഈ പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ച് അദാലത്തില്‍ അറിയിക്കും. അദാലത്ത് ദിവസം നേരിട്ടും പരാതികള്‍ സ്വീകരിക്കും.
പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും നേരത്തെ നല്‍കിയ പരാതികള്‍ക്ക് മറുപടി നല്‍കുന്നതിനും പ്രത്യേകമായി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പരാതിക്കാര്‍ക്കും സുഗമമായി അദാലത്തില്‍ പങ്കെടുക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അദാലത്തില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍, പരാതിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി കുടിവെള്ളം, കാന്റീന്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പട്ടാമ്പി കോളെജ് ഗ്രൗണ്ടില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍ അറിയിച്ചു.