പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർ

ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യം. പ്രായപരിധി 18-30 വയസ്സ്. ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ളവരെ പരിഗണിക്കുന്നതാണ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ നൽകണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 5 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

അപേക്ഷ ക്ഷണിച്ചു.

ജില്ലയിൽ 2006 എപ്രിൽ 1 ന് ശേഷം നിർമ്മിച്ചതും 2018 ഏപ്രിൽ 1നു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരുമായ പട്ടികവർഗ്ഗക്കാരിൽ നിന്ന് സേഫ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര,കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും www.std.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 31. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് – 0495 2376364,

മുറികൾ വാടകക്ക് നൽകുന്നു

കൊയിലാണ്ടി മുനിസിപ്പൽ മാര്‍ക്കറ്റില്‍ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വ്യവസായ വകസന വിപണന കേന്ദ്രം (വനിത) കെടിടത്തിലെ ഒഴിവുളള മുറികള്‍ ബ്ലോക്ക്‌ പരിധിയില്‍പ്പെട്ട വനിത സ്വയം തൊഴില്‍ സംരഭകര്‍ക്ക്‌ ബൈലോ നിബന്ധനകള്‍ പാലിച്ച്‌ കൊണ്ട്‌ വാടകക്ക്‌ നൽകുന്നു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ മെയ് 31 ന് വൈകുന്നേരം 5 മണി വരെ പന്തലായനി ബ്ലോക്ക്‌ ഓഫീസില്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ഓഫീസ്‌ നോട്ടീസ്‌ ബോര്‍ഡില്‍ ലഭ്യമാണ്‌. ഫോൺ : 0496 26260305