അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെ മാറ്റ്/സി മാറ്റ്/ക്യാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ ,ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. എസ് സി /എസ് ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org , 9446529467, 9847273135/ 0471-2327707

തിയ്യതി നീട്ടി

ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെർക്കുറി ആൻഡ് ഗ്ലിസറിൻ വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ക്വട്ടേഷൻ (ക്വട്ടേഷൻ ന. പി2/05/2023-2024 ) സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 31 ഉച്ചക്ക് രണ്ട് മണി വരെ നീട്ടി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in