കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ
വൈബിന്റെ നേതൃത്വത്തിൽ മെയ് 29 ന് രാവിലെ 9 മണിക്ക് വടകര മുനിസിപ്പൽ ടൗൺഹാളിൽ ‘വിജയാരവം’ അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു.

പരിപാടി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എ.ഗീത മുഖ്യാതിഥിയാകും. ഡി.ഡി.ഇ സി.മനോജ് കുമാർ അധ്യക്ഷത വഹിക്കും. കെ.കെ.രമ എം.എൽ.എ വിജയികൾക്ക് ഉപഹാരവും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പ്രശസ്തി പത്രവും വിതരണം ചെയ്യും.

കരിയർ കോച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെക്രട്ടറിയുമായ കെ.നിസാമുദ്ദീൻ
മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസും നൽകും. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ വടകര മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കാം.

മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ
വടകര നിയമസഭാ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് എന്നീപഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന മണ്ഡലത്തിലും പുറത്തുമുള്ള വിദ്യാലയങ്ങളിൽ പഠിച്ചവരുമായ
വിദ്യാർത്ഥികൾക്കാണ് അനുമോദനം.
മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ ഫോട്ടോ സഹിതം ഗൂഗിൾ ഫോറം https://cutt.ly/8wqiDXzH
വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 8606189757 എന്ന നമ്പറിൽ ബന്ധപ്പെടുക.ഗൂഗിൾ ഫോറം ലഭിക്കാനായി ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുക.