കരുതലും കൈത്താങ്ങും പട്ടാമ്പി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍   നടന്ന കരുതലും കൈത്താങ്ങും  പട്ടാമ്പി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് അദാത്തുകളില്‍. പരാതികളില്‍  ‘കൃത്യമായി  പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം കൂട്ടി ചേര്‍ത്തു.  മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 43 പേരുടെ റേഷന്‍ കാര്‍ഡുകള്‍ അദാലത്ത് വേദിയില്‍ മന്ത്രി . വിതരണം ചെയ്തു.

മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത മണികണ്ഠന്‍, അഡ്വ. വി.പി രജീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.