വല്ലപ്പുഴ സ്വദേശിനിയായ സുജാത പോളിയോ രോഗബാധിതയാണ്. സുജാതയ്ക്ക് വികലാംഗ പെന്‍ഷന്‍ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച സുജാതയുടെ അച്ഛന്‍ മരിച്ചതോടെ അച്ഛന്റെ പെന്‍ഷന്‍ അമ്മയ്ക്ക് ലഭിച്ച് വരികെയാണ്. ഇത് കുടുംബ വരുമാനമായി കണക്കാക്കി ഒരു ലക്ഷം രൂപയില്‍ കൂടുതലുളള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റാണ് വില്ലേജ് ഓഫീസര്‍ സുജാതയ്ക്ക് നല്‍കിയത്. അതിനാല്‍ കഴിഞ്ഞ ഓണത്തിന് ശേഷം സുജാതയ്ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. ഇതോടെയാണ് കരുതലും കൈത്താങ്ങും അദാലത്തിലേക്ക് ഓണ്‍ലൈനായി സുജാത അപേക്ഷ നല്‍കിയത്.
സുജാതയുടെ അപേക്ഷ കേട്ട മന്ത്രി എം.ബി രാജേഷ് പഴയ വരുമാന സര്‍ട്ടിഫിക്കറ്റ് പുന:പരിശോധിച്ച് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി സുജാതയ്ക്ക് പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.