പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മൂടാടി ഗ്രാമപഞ്ചായത്തിലെ അരീക്കര തോട് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 14.4 ലക്ഷം രൂപ ചിലവിൽ ഇരുവശവും കരിങ്കൽ ഭിത്തി കെട്ടിയാണ് തോട് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹറ ഖാദർ, അഭിനീഷ്, ജുബീഷ് ഗ്രാമപഞ്ചായത്ത് മെമ്പർ രജുല എന്നിവർ സംസാരിച്ചു.