വനിതാ ശിശുവികസന വകുപ്പ് തലത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണില്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്കിലോ മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ബിരുദത്തോടൊപ്പം, പരിശീലന ഗവേഷണ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും അപേക്ഷകര്‍ക്കുണ്ടാകണം. പ്രതിമാസ വേതനം 33,000 രൂപ. 18നും 40നും വയസിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ ഡയറക്ടര്‍, വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറ്ക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ ലഭിക്കണം.