സഞ്ചാരയോഗ്യമായ റോഡുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഞേറക്കാട്ട്താഴം – മഠത്തിൽ താഴം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾ തൊട്ടറിയുന്ന വികസന പ്രവർത്തനങ്ങളാണ് എലത്തൂർ മണ്ഡലത്തിൽ ഉടനീളം നടപ്പിലാക്കുന്നത്. കേരളം കൈവരിക്കുന്ന വികസന നേട്ടങ്ങളുടെ പങ്ക് ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൻ. രമേശൻ, വാർഡ് വികസന സമിതി കൺവീനർ എം. ദയാനിധി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ എം കെ രാജേന്ദ്രൻ സ്വാഗതവും റോഡ് വികസന സമിതി കൺവീനർ കെ. ശ്രീഹരൻ നന്ദിയും പറഞ്ഞു.