അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ പ്ലേസ്മെന്റ് ഉറപ്പാക്കുന്ന ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘമുള്ള പി ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന് ബിരുദമാണ് യോഗ്യത. ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. അപേക്ഷ ഫോറം www.kittsedu.org എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0490 2344419
താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു
കാസറഗോഡ് പെരിയയിലുളള ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറർ തസ്‌തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളിൽ നടക്കും. ജൂണ്‍ രണ്ടിന് കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കും, അഞ്ചിന് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിനും, ആറിന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിനും, എട്ടിന് സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കുമാണ് കൂടിക്കാഴ്ച്ച.
ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവർ അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക / പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം പോളിടെക്നിക്ക് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്ഥിരമായോ / എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ തസ്‌തിക നികത്തുന്നതു വരെയോ അക്കാദമിക വർഷം അവസാനം വരെയോ (ഏതാണ് ആദ്യം) ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് : 0467-2234020, 9995681711 .
ക്വട്ടേഷൻ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 സി സിക്ക് മുകളിലുള്ള ഏഴ് സീറ്റുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ നേരിട്ടും തപാൽ /സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2992620