സംസ്ഥാന സർക്കാരിന്റെ ” നവകേരളം വൃത്തിയുള്ള കേരളം”, “വലിച്ചെറിയൽ മുക്ത കേരളം” ക്യാമ്പയിനുകളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിവിധ സംഘടനകളുമായി ചേർന്ന് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ ആശുപത്രിയിലേക്കുള്ള റോഡിന്റെ ഇരുവശവും ശുചീകരണം നടത്തി.

സംഘടനാ പ്രതിനിധികളായ ഷാജി കടമ്പനാട്ട്, ഷൈജു കോയിനിലം, ജോസ് മൂക്കിലികാട്ട്, അവറാച്ചൻ വെട്ടിക്കൽ, ജോബി പുതിയേടത്ത്, ജോയിസ് പെണ്ണാപറമ്പിൽ, ബാബു ഐക്കരശ്ശേരി, ജയ്മോൻ മാതാളികുന്നേൽ, ജിജി മച്ചുകുഴിയിൽ, റോണി തോണിക്കുഴിയിൽ, ഷിന്റോ ചുരിളിയിൽ, ജയ്സൺ മങ്കര, വിനോദ് പെണ്ണാപറമ്പിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.