കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃസമിതിയും സംയുക്തമായി കായണ്ണ ​ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേതൃസമിതി ചെയർമാൻ പി.പി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും പേരാമ്പ്ര സി.ഡി.സി ഡയറക്ടറും കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ പി രാജീവ് ക്ലാസിന് നേതൃത്വം നൽകി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ രജിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ഷീബ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.സി ശരൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻഷ കെ.ബി, പഞ്ചായത്ത് അംഗങ്ങളായ പി.കെ ഷിജു, ബിജി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ അഭിലാഷ്. പി.എം സ്വാഗതവും ടി.കെ ദിനേശ് കുമാർ നന്ദിയും പറഞ്ഞു.