പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി  ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക, സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മർച്ചന്റ് അസോസിയേഷൻ റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയും തസീഫ ഇൻറർനാഷണൽ, ഇന്ത്യൻ  അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ എന്നിവയുടെ സാങ്കേതിക സഹായത്തോടെയും
ലോക നടപ്പുദിനത്തോടും ലോക വിനോദസഞ്ചാര ദിനത്തോടും അനുബന്ധിച്ച് സെപ്റ്റംബർ 29ന്  സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ 160ഓളം രാജ്യങ്ങളിൽ സംഘെടുപ്പിക്കുന്ന പരിപാടിയിൽ കേരളത്തെ പ്രധിനിധീകരിച്ചുകൊണ്ടാണ് തൊടുപുഴയിൽ ബിഗ് സല്യൂട്ട് എന്ന പേരിൽ പരിപാടി നടത്തുന്നത്.

4000 മുതിർന്നവരെയും 1000 കുട്ടികളെയും ഉൾപ്പെടുത്തി 5000ഓളം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട്  തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരം നടന്നതിന് ശേഷം തെക്കുംഭാഗം ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ സമാപനം സംഘടിപ്പിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, തൊടുപുഴ എം എൽ എ പി ജെ ജോസഫ്, ജോയ്‌സ് ജോർജ് എം പി, ജില്ലാ കളക്ടർ ജീവൻ ബാബു ഉൾപ്പെടുന്നവരുടെ സാനിധ്യം പരിപാടിയിൽ ഉണ്ടാകും. പങ്കെടുക്കുന്ന ഓരോരുത്തരും ഇതിനായി മുന്നേ രജിസ്റ്റർ ചെയ്യുകയും ശേഷം  എല്ലാവർക്കും തസീഫ എന്ന സംഘടനയുടെ പങ്കെടുത്തതിനായുള്ള സർട്ടിഫിക്കറ്റും ലഭിക്കും.

തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു, ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ എ ഷറഫ് എന്നിവരാണ് ബിഗ് സല്യൂട്ട് പരിപാടിയുടെ നിർദ്ദേശങ്ങൾ നൽകിയത്. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തൊടുപുഴയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശേഷം പരിപാടിക്കായുള്ള മൊബൈൽ അപ്പിന്റെയും ലോഗോയുടെയും ഔദ്യോഗിക പ്രകാശനം ജില്ലാ കളക്ടർ ജീവൻ ബാബു നിർവഹിച്ചു.