പത്തനംതിട്ട: സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ പെരുനാട് പഞ്ചായത്തിലെ ബിമ്മരം കോളനി നിവാസികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ്. ആര്‍ത്തിരമ്പിയെത്തിയ ഉരുള്‍പൊട്ടലുകളാണ് ബിമ്മരം കോളനി നിവാസികളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്. പത്ത് തവണയാണ് ഇവിടെ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. മലവെള്ളത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് സര്‍വസമ്പാദ്യങ്ങളും ഉപേക്ഷിച്ച് ഓടിയ ഇവര്‍ക്ക് തുണയേകിയത് പെരുനാട് പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, വാര്‍ഡ് മെമ്പര്‍ ലക്ഷ്മിമോള്‍ എന്നിവര്‍ എത്തിച്ചുനല്‍കുകയായിരുന്നു.
