മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തി.

ജില്ലയില്‍ 2022 – 23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനു ലഭിച്ചു. ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കല്‍, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ശരാശരി തൊഴില്‍ ദിനം നല്‍കല്‍, ആധാര്‍ സീഡിംഗ്, ജോബ് കാര്‍ഡ് വെരിഫിക്കേഷന്‍, ടൈമിലി പേയ്‌മെന്റ്, വര്‍ക്ക് കംപ്ലീഷന്‍, സുഭിക്ഷ കേരളം, ശുചിത്വ കേരളം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് പുരസ്‌കാരം.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 പ്രവൃത്തി ദിവസം നല്‍കിയ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനും, ഏറ്റവും കൂടുതല്‍ അമൃത് സരോവര്‍ ഏറ്റെടുത്ത് ചെയ്ത തിരുനെല്ലി ഗ്രാമപഞ്ചായത്തിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉപഹാരം നല്‍കി.

ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വി ബാലകൃഷ്ണന്‍, സുധി രാധാകൃഷ്ണന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡഡന്‌റ്‌ പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബി.എം വിമല, ഇന്ദിര പ്രേമചന്ദ്രന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, ടി.കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.