അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. ജില്ലയിൽ ഒഴിവ് വന്ന മത്സ്യഗ്രാമങ്ങളിൽ ആണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസ് / മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷനലുകൾക്കും പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ പ്രാഗത്ഭ്യമുള്ളവർക്കും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവർക്കും അപേക്ഷക്കാം. പ്രായപരിധി : 35 വയസ്സ്. അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ബേപ്പൂർ /കോഴിക്കോട്/ കൊഴിലാണ്ടി /വടകര എന്നീ മത്സ്യ ഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ അഞ്ചിനകം അതാത് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം.ഫോൺ നമ്പർ: 0495-2383780
സ്‌കൂൾ ഡ്രൈവർ പരിശീലനം
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 31 ന് രാവിലെ ഒമ്പത് മണി മുതൽ വെള്ളിമാടുകുന്ന്, ചേവായൂർ പോലീസ് സ്റ്റേഷനു സമീപത്തുള്ള അമൃത വിദ്യാലയത്തിൽ സ്കൂൾ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ എല്ലാ ഡ്രൈവർമാരെയും പങ്കെടുപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ സ്കൂൾ മേലധികാരികളും ശ്രദ്ധിക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. എല്ലാ സ്കുൾ ഡ്രൈവർമാരും ഡ്രൈവിംഗ് ലൈസൻസും സ്കൂൾ മേലധികാരിയുടെ കത്തും സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സ്കൂൾ ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027 brennencollege@gmail.com