എളവള്ളി ഗ്രാമപഞ്ചായത്തിൽ 25 അങ്കണവാടികളിൽ ചിരിക്കിലുക്കം പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു.
അക്ഷരത്തിന്റെയും ശാസ്ത്രത്തിൻ്റെയും ലോകത്തേക്ക് കടന്നുവരുന്ന പുതുതലമുറയെ ബാഗ്, കുട, വാട്ടർബോട്ടിൽ, പൂക്കൾ എന്നിവ നൽകിയാണ് സ്വാഗതം ചെയ്തത്. വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടത്തിയത്.
പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ മീര മോഹൻ, അങ്കണവാടി വർക്കർ യു.കെ.ലതിക, പി.ഐ.ബാബു, ബി.വിജയൻ, സി.ഡി.എസ്.മെമ്പർ സുനിത വിജയൻ, സതി കൃഷ്ണൻ,നിഷ ഷാജി, ജനപ്രതിനിധികൾ പങ്കെടുത്തു.