ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ബാലുശ്ശേരി ഐ.സി.ഡി.സ് ഉമ്മിണിക്കുന്ന് അങ്കണവാടിയിൽ നിർമ്മിച്ച ശിശു സൗഹൃദ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ 50,000 രൂപ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് നിർമ്മിച്ചത്
വാർഡ് മെമ്പർ സിറാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള മാസ്റ്റർ, ബാലുശ്ശേരി സി.ഡി പി ഒ തസ്ലീന എൻ പി, ഐസിഡിഎസ് സൂപ്പർവൈസർമാരായ ഷീന പി.വി, ദിവ്യ ടി.വി തുടങ്ങിയവർ പങ്കെടുത്തു.