സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഉണ്ടാകും.  മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ ഒന്നിന് (ഇന്ന്) രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത കുട്ടികളുടെ ആശംസകളും കലാപ്രകടനങ്ങളും പ്രവേശനോത്സവ പ്രത്യേക പരിപാടിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.  കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ facebook.com/victerseduchannelyoutube.com/itsvictersvicters.kite.kerala.gov.in എന്നീ പേജുകളിലും തത്സമയം സംപ്രേഷണം ഉണ്ടാകും.