കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്  ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26 വരെ ദീർഘിപ്പിച്ചു.

 2023 24 അധ്യയന വർഷത്തെ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർഅക്കൗണ്ടന്റുമാർനിയമ വിദഗ്ദ്ധർവിദ്യാർഥികൾഅദ്ധ്യാപകർഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്‌സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമംചട്ടംഅക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനുംടാക്‌സ് പ്രാക്ടീഷണർ ആകുന്നതിലേക്കുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് വിഭാവന ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ ഈ കോഴ്‌സിൽ 150 മണിക്കൂർ പരിശീലനമാണ് (ക്ലാസ്‌റൂം ഓൺലൈൻ/ഓഫ്‌ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദ്യാർഥികൾസർക്കാർ-അർദ്ധസർക്കാർപൊതുമേഖലാ ജീവനക്കാർപ്രവാസികൾറിട്ടയർ ചെയ്തവർമുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളുണ്ട്. കോഴ്‌സിന്റെ സിലബസ്ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.inലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 04712596980, 2590880, Mob : 9746683106 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2013 ജൂൺ.