ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. വെള്ളായണി അർജ്ജുനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാഷയ്ക്കും സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ വേർപാട് കേരളത്തിന് പൊതുവിൽ വലിയ നഷ്ടമാണ്. പല തലമുറകൾക്ക് അധ്യാപകനും അറിവിന്റെ നിറകുടവുമായിരുന്നു വെള്ളായണി അർജ്ജുനനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.