ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിങ്) സപ്ലിമെന്ററി പരീക്ഷ, 2023 ഒക്ടോബർ/നവംബർ മാസത്തോടെ സർക്കാർ ആയുർവേദ കോളേജുകളിൽ വച്ച് നടത്തുന്നതിന് ആലോചിക്കുന്നു. പ്രസ്തുത സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനു താത്പര്യമുള്ള വിദ്യാർഥികൾ, ആയത് സംബന്ധിച്ച വിശദാംശങ്ങൾ രേഖാമൂലം വിദ്യാർഥി കോഴ്സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾമാർക്ക് 2023 ജൂൺ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. പരീക്ഷ ഫീസ് ഉൾപ്പെടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി/ പരീക്ഷ തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.