പൂത്തക്കൊല്ലിയിലെ പുത്തുമല പുനരധിവാസ കേന്ദ്രത്തിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡ് എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പുത്തുമല നിവാസികള്‍ക്കായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ പൂത്തകൊല്ലിയില്‍ ഒരുക്കിയ പുനരധിവാസ പ്രദേശത്താണ് പുതിയ റോഡ് നിര്‍മ്മിച്ചത്. എളമരം കരീം എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ (എം.പി ലാഡ്സ്) ഉള്‍പ്പെടുത്തി 1.40 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മ്മിച്ചത്. റോഡിന്റെ സൈഡ് സംരക്ഷണം, ഡ്രൈനേജ് ഉള്‍പ്പെടെ ഇതില്‍പ്പെടും.

961.7 മീറ്റര്‍ റോഡ് ടാറിംഗ്, 435.8 മീറ്റര്‍ ഡ്രൈനേജ്, 1500 എം 3 സൈഡ് സംരക്ഷണം എന്നീ പ്രവൃത്തികളാണ് നടത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രാജു ഹെജമാഡി, പി.പി. അബ്ദുള്‍ അസീസ്, സുനീറ മുഹമ്മദ് റാഫി, വാര്‍ഡ് മെമ്പര്‍മാരായ ബി. നാസര്‍, സുകന്യമോള്‍ ആഷിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.