പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ്ഗ, പട്ടിക ജാതി, ജനറല്‍ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷം. അപേക്ഷ ഫോറം എല്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസുകള്‍, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ്, സ്‌കൂള്‍ ഓഫീസ് എന്നിവടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം സീനിയര്‍ സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എം.ആര്‍.എസ് നല്ലൂര്‍നാട് കുന്നമംഗലം പി.ഒ, വയനാട് എന്ന വിലാസത്തിലോ, ammrghnsallornad@gmail.com എന്ന ഇ-മെയിലിലോ ജൂണ്‍ 9 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോണ്‍: 04935 293868, 9496165866, 8078021556, 9847338507.

ഡിഗ്രി, പി.ജി പ്രവേശനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സ്, ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കോളേജില്‍ നേരിട്ടെത്തിയോ ihrdadmissions.org എന്ന വെബ്സൈറ്റിലുടെ ഓണ്‍ലൈനായോ അപേക്ഷിക്കാം. ഫോണ്‍: 8547508620, 8547005060, 9387288283.

മഹിളാ സമൃദ്ധി യോജന; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘മഹിളാ സമൃദ്ധി യോജന’ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പ തുക 60,000 രൂപ. വായ്പാതുക 4 ശതമാനം പലിശ സഹിതം 36 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 202869, 9400068512.