കണ്ണൂര്‍: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി തില്ലങ്കേരി കൃഷി ഓഫിസര്‍ കെ അനുപമ. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുപമയില്‍ നിന്നും പണം ഏറ്റുവാങ്ങി. 46,445 രൂപയാണ് കൃഷി ഓഫീസര്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
മൂന്ന് മാസം മുന്‍പാണ് തില്ലങ്കേരി കൃഷി ഓഫീസറായി അനുപമ നിയമിതയായത്. കഴിഞ്ഞ ദിവസമാണ് ആദ്യ ശമ്പളം ലഭിച്ചത്. ഈ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് തന്റെ ഉത്തരവാദിത്തമാണെന്ന് അനുപമ പറഞ്ഞു. ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ വീട്ടുകാര്‍ സന്തോഷത്തോടെ അംഗീകരിച്ചു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ അനുപമ വെള്ളായണി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കോട്ടയം പാലാ സ്വദേശിനിയാണ്. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥാനായ കുട്ടപ്പന്റെയും മേരിയുടെയും മകളായ അനുപമയ്ക്ക് രണ്ട് സഹോദരങ്ങളാണ്.