ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ വർഷം ആരംഭിക്കുന്ന പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാർമസി അസിസ്റ്റൻസ്, ഒഫ്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ അസിസ്റ്റൻസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.src.kerala.gov.in ,www.srccc.in വെബ്സൈറ്റുകളിൽ കൊടുത്തിട്ടുള്ള അപേക്ഷ ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി, അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30. പ്രായം 18-45 വയസ്. അതതു ജില്ലകളിലെ പഠനകേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുക.