വർണ്ണക്കാഴ്ചകൾ ഒരുക്കി നവാഗതരെ വരവേറ്റ് അങ്കമാലി ഉപജില്ലാതല പ്രവേശനോത്സവം അവസ്മരണീയമാക്കി ചെങ്ങമനാട് ഗവ: എൽ.പി സ്കൂൾ. അൻവർ സാദത്ത് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി വിദ്യാലയ ജീവിതത്തിലേക്ക് കടക്കുന്ന കുരുന്നുകളെ വർണ്ണ ബലൂണുകളും മധുരവും നൽകിയാണ് ജനപ്രതിനിധികളും, അധ്യാപകരും ചേർന്ന് സ്കൂളിലേക്ക് ആനയിച്ചത് .
ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻ്റ് സെബ മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പ്രദീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.ജോമി മുഖ്യാതിഥിയായി. അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ പി. അംബിക വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് അംഗം സി.എസ്.അസീസ്, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഗോപി, ജനപ്രതിനിധികളായ ഷക്കീല മജീദ്, റജീന നാസർ, വിജിത വിനോദ്, ഇ.ഡി.ഉണ്ണികൃഷ്ണൻ, ഹെഡ്മിസ്ട്രസ് ആർ.രജനി, സ്റ്റാഫ് സെക്രട്ടറി ജെ.ജി പുഷ്പലത, സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദലി ചെങ്ങമനാട്, പി.ടി.എ പ്രസിഡൻ്റ് റജീന ഷൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.