ആഹ്‌ളാദം തുടിച്ച ഉത്സവഛായയില്‍ വൈപ്പിന്‍ ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നവാഗതരെത്തി. ഉപജില്ലാതല പ്രവേശനോത്സവം ഞാറക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് യു. പി സ്‌കൂളില്‍ കെ. എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പുത്തനുടുപ്പണിഞ്ഞു വിദ്യാലയത്തിലെ ആദ്യദിനത്തിലേക്ക് പ്രവേശിച്ച കുരുന്നുകളെ മധുരം നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. വര്‍ണക്കടലാസുകളും ബലൂണുകളും കുരുത്തോലയും പൂക്കളും കൊണ്ട് കമനീയമാക്കിയ സ്‌കൂള്‍ അങ്കണത്തില്‍ പിന്നീട് ആട്ടവും പാട്ടുമായി കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് പ്രവേശനോത്സവം വര്‍ണ്ണാഭമായ ആഘോഷമാക്കി.
”പഠിച്ചു ഞങ്ങള്‍ നല്ലവരാകും, ജയിച്ചു ഞങ്ങള്‍ മുന്നേറും” എന്ന ഈരടികള്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ പാടിയത് കയ്യടിയോടെ കുഞ്ഞുങ്ങള്‍ ഏറ്റുചൊല്ലി. ലഹരിയുടെ ഭീഷണിക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും പരിസ്ഥിതി സൗഹൃദമായ ജീവിതം അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപജില്ല എഇഒയുടെ കീഴിലെ 44 പ്രൈമറി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായി ഒന്നാം ക്ലാസില്‍ 868 കുട്ടികളാണെത്തിയത്. അഞ്ചാം ക്ലാസില്‍ പുതുതായി 126 കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതിയതായി ചേര്‍ന്നു.
പി.ടി.എ പ്രസിഡന്റ് കെ. കെ പ്രദീപ് അധ്യക്ഷത വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ വിശിഷ്ടാതിഥിയായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അമ്മിണി ടീച്ചര്‍ ഗാനാലാപനം നടത്തി നവാഗതരെ സ്വീകരിച്ചു. എ.ഇ.ഒ എം. പി രാജേഷ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം പ്രീതി ഉണ്ണിക്കൃഷ്ണന്‍, എറണാകുളം ഡയറ്റിന്റെ എം.എസ്. മായ, പ്രധാനാധ്യപിക കെ.കെ രമ, വിദ്യാര്‍ത്ഥി പ്രതിനിധി പ്രവീണ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതിന്റെ തത്സമയ സംപ്രേഷണം വേദിയില്‍ ഒരുക്കിയിരുന്നു