എല്ലാ മേഖലയിലും വികസനം സാധ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ. പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരിപ്പുറം കോളനി റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കുന്നുവഴി – തലശ്ശേരിപ്പുറം റോഡ് 20 വർഷമായി സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിരുന്നു. വാഹന ഗതാഗതത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. വാഴക്കുളം പഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം.

വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ഗോപാൽ ഡിയോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ അബ്‌ദുൾ ഹമീദ് കോട്ടപ്പുറം, അൻസാർ അലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.