കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജൂൺ എട്ടിനു രാവിലെ 11നു സിറ്റിങ് നടത്തും. സിറ്റിങിൽ മുസ്ലീം ജനസംഖ്യയ്ക്ക് ആനുപാതികമായി കേരള പബ്ലിക സർവീസ് കമ്മീഷൻ അടക്കമുള്ള നിയമനങ്ങളിൽ സംവരണം ഉയർത്തി നൽകണമെന്ന ആവശ്യം സംബന്ധിച്ചു നിവേദനം, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി, 08.03.2019-ലെ സ.ഉ.(സാധാ) നം. 28/19/പി.വി.വി.വ ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ 16.03.2020 ലെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ലഭ്യമായ കത്ത് എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.