സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 46 പരാതികൾ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന്‍ സ്വീകരിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. അടുത്ത സിറ്റിങ് ഓഗസ്റ്റില്‍ നടക്കുമെന്ന് അധികൃതർ അറിയിച്ചു.