കൂനൂർകണ്ടി മരത്തോട് പീടികപ്പാറ റോഡിൽ ഉപരിതലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ രണ്ട്  മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തോട്ടുമുക്കം ഭാഗത്ത് നിന്നും പീടികപ്പാറ വഴി കൂമ്പാറക്ക് പോകുന്ന വാഹനങ്ങൾ തോട്ടുമുക്കം പനമ്പിലാവ് ചുണ്ടത്തും പൊയിൽ മരഞ്ചാട്ടി വഴി കൂമ്പാറക്ക് പോയി തിരിച്ചും മേൽ വഴി തന്നെ പോകേണ്ടതാണെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.