സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതി             വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന ‘ഉന്നതി’ പ്രീ – റിക്രൂട്ട്‌മെന്റ്  ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവതീ – യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18-നും 26-നും  ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്കാണ് അവസരം. യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയർന്ന യോഗ്യതകളോ ഉള്ളവർക്ക് മുൻഗണന. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റീമീറ്ററും, വനിതകൾക്ക് 157            സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാനുള്ള പ്രാപ്തി നേടി കൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഈ പരിശീലനം കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റർ (പി.ആർ.ടി.സി) ലാണ് നടക്കുക. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ അഞ്ചിനു  രാവിലെ 11നു തിരുവനന്തപുരം വെള്ളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി  വികസന ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9447469280, 9447546617.