ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി അധ്യക്ഷത വഹിച്ചു.
എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത പൂക്കാടന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ എം.സിന്ധു, പി മിനി, ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, മെമ്പര്‍ ഷിനി ഹരിദാസ്, സെയ്തുല്‍ അക്ബര്‍, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ബാബുരാജന്‍ സ്വാഗതവും സി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.